തൃശൂർ: തൃശൂര്‍ പൊലീസ് അക്കാദമി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. അക്കാദമിയില്‍ 30 ട്രെയ്‌നികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം.കൊവിഡ് സാഹചര്യത്തില്‍ അക്കാദമിയില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി അക്കാദമി അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും ആയിരം കടന്ന് കൊവിഡ് രോഗികള്‍. ഇന്ന് 1,278 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍ ഉള്ളത്. 407 കേസുകള്‍. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു.