സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മലപ്പുറം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറയിപ്പുള്ളത്. 40 കീമി വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂണ്‍ നാലിനും അഞ്ചിനും പത്തനംതിട്ട, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിച്ചിട്ടുണ്ട്.ജൂണ്‍ 3 മുതല്‍ 9 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സാധാരണയെക്കാള്‍ കുറവ് മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × four =