പാലക്കാട്: നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോട്ടമല വനത്തിലെ മലയടിവാരത്ത് നിന്നും ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ വനപാലകരുടെ പിടിയിലായി.ഒറ്റപ്പാലം തൃക്കടീരി സ്വദേശി രജ്ഞിത് (31), വറോഡ് സ്വദേശി മുഹമ്മദ് ഫവാസ് (20), കോട്ടത്തറ ഊമപ്പടിക ഊരിലെ രങ്കസ്വാമി (34), കല്‍ക്കണ്ടിയൂരിലെ വിനോദ് (26), കോട്ടമലയ്ക്കടുത്ത് ചുണ്ടക്കുളം ഊരിലെ ശെല്‍വന്‍ (38) എന്നിവരാണ് പിടിയിലായത്. ചന്ദനമരങ്ങള്‍ മോഷണം പോയതിനെ തുടര്‍ന്ന് മേഖലയില്‍ ഏര്‍പ്പെടുത്തിയ രഹസ്യ നിരീക്ഷണത്തിലാണ് സംഘം പിടിയിലായത്.