പള്ളിക്കുന്നിലുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; തടവുകാരന് ഗുരുതരമായി പരിക്കേറ്റു

കണ്ണൂര്‍: പള്ളിക്കുന്നിലുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി.കാപ തടവുകാരന് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ ദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ കാപ തടവുകാരനായ വിവേകിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു. രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ജയിലില്‍ വച്ച്‌ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. സംഘര്‍ഷത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. വിവേക് ഉള്‍പെടുന്ന അഞ്ചംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയതെന്നും തലയ്ക്ക് സാരമായി പരുക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കിയശേഷം തിരികെ ജയിലിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കാപ തടവുകരാണ് നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. കാപ തടവുകാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഇപ്പോള്‍ സ്ഥിരം സംഭവമാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 + twelve =