തിരുവനന്തപുരം : സേവന വികാസ് കേന്ദ്രയും, പൂവാർ റോട്ടറി ക്ലബ്ബിന്റെയും സംയുക്ത അഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതി യാണ് എന്റെ കളിപ്പാട്ടം. സ്പോൺസർ ഷിപ്പുകളിൽ കൂടിയും, വീടുകളിൽ നിന്ന് ശേഖരിക്കുന്ന കളി പ്പാട്ടങ്ങൾ അർഹത പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് പദ്ധതി. പൂവാർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രാജൻ വി പൊഴിയൂർ, സേവന വികാസ് കേന്ദ്ര ബി എസ് ശ്യാം കുമാർ, ഡോക്ടർ ഗംഗധരൻ, ശ്രീരാഗ് എന്നിവർ പങ്കെടുത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.