തിരുവനന്തപുരം : കുട്ടികൾക്ക് ചുറ്റുമുള്ളകാണാകാഴ്ചകൾ കാണിക്കാൻ അനുജാ ത് സിന്ധു തിരുവനന്തപുരത്ത് അഞ്ചിന് എത്തും. കളത്തട്ട് ഫൗണ്ടേ ഷൻ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 4ന് വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ആന്റണി രാജു നിർവഹിക്കും. ഒരാഴ്ച്ച നീളുന്ന പ്രദർശനം ഇതോടെ ആരംഭിക്കും.5ന് രവിശങ്കർ നയിക്കുന്ന സംഗീത നിശ,6ന് അൻവർ സാദത് അവതരിപ്പിക്കുന്ന പരിപാടി,7ന് വൈകുന്നേരം മന്ത്രി ബിന്ദു ചടങ്ങിൽ പങ്കെടുക്കും.8ന് മീറ്റ് ദി ആര്ടിസ്റ് തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾഉണ്ടാകും.10ന് നടക്കുന്നപരിപാടിയിൽ കെ ജയകുമാർ ഐ എ എസ്, കിളിമാനൂർ കൊട്ടാരത്തിലെ രാമ വർമ തമ്പുരാൻ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയോടെ തിരശീല വീഴും. പത്ര സമ്മേളനത്തിൽ ഡോക്ടർ ബി ഇന്ദുലേഖ, ഗീതാ നായർ, ബീഗം ബുഷര, അനുജത് സിന്ധു, വിനയ്ലാൽ തുടങ്ങിയവർ പങ്കെടുത്തു.