കുമ്പള: കണ്ണൂര്‍ കുമ്പളത്ത് കുടുംബ വഴക്കിനിടെ മകന്‍ കത്തി കൊണ്ട് പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിതടയാന്‍ ശ്രമം നടത്തിയ ബന്ധുവായ യുവാവിനും വെട്ടേറ്റു.കണ്ണൂര്‍ കുമ്ബള ബേരിക്കാപ്പുറത്ത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.മദ്യലഹരിയില്‍ കുടുംബ വഴക്കിനിടെ ബേരിക്കാപ്പുറത്തെ ചന്ദ്രഹാസയെയാണ് മകന്‍ സച്ചിന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.വീട്ടുകാരുടെനിലവിളി കേട്ട് ഓടിയെത്തി പ്രശ്നത്തിലിടപ്പെട്ട ബന്ധുവായ നവീനിനെയും വെട്ടേല്‍ക്കുകയായിരുന്നു. ഓടി കൂടിയ പരിസരവാസികളാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചത് .