കോഴിക്കോട്: നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. ജോലിചെയ്യുന്ന കടയില്‍ നിന്ന് രാത്രി ക്വാട്ടേഴ്സിലെത്തി ബാത്ത് റൂമിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോള്‍ഡറില്‍ നിന്നാണ് ഷോക്കേറ്റത്.പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കല്‍ വീട്ടില്‍ നവാസാണ് മരിച്ചത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അന്‍ഷാദിനും പരുക്കേറ്റിട്ടുണ്ട്. രാത്രി ഒമ്പതരയോടെയാണ് സംഭവം.മുറിയില്‍ ഷോക്കേറ്റ് വീണ ഇരുവരെയും ഉടന്‍ തന്നെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ നവാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.