പാലിയേക്കര: പൊലീസ് പരിശോധനയില്‍ പിടികൂടിയ 556 കിലോഗ്രാം കഞ്ചാവ് ഓട്ടുകമ്പനിയുടെ ചൂളയിലിട്ട് കത്തിച്ചു.പുതുക്കാട്, കൊടകര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടിയ കഞ്ചാവാണ് പൊലീസ് കത്തിച്ചു കളഞ്ഞത്്. ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ പാലിയേക്കരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും പൊലീസ് പിടികൂടിയ കഞ്ചാവാണ് കത്തിച്ചത്.
വിപണിയില്‍ 5 കോടിയിലേറെ രൂപ വിലവരുന്ന കഞ്ചാവാണ് നശിപ്പിച്ചത്. പിടികൂടിയ ലഹരി വസ്തുക്കള്‍ നിശ്ചിത സമയപരിധി വരെ സൂക്ഷിക്കും. അതിനുശേഷമാണ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നശിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇത്തരത്തില്‍ കഞ്ചാവ് നശിപ്പിച്ചിരുന്നു. ചിറ്റിശേരിയിലെ ഓട്ടുകമ്പനിയില്‍ എത്തിച്ചാണ് കഞ്ചാവ് കത്തിച്ചത്.ഉയര്‍ന്ന അളവില്‍ കഞ്ചാവ് കത്തിക്കുമ്ബോള്‍ അന്തരീക്ഷത്തില്‍ പടര്‍ന്ന് ജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകാതിരിക്കാനാണ് ഉയര്‍ന്ന പുകക്കുഴലുള്ള ഓട്ടുകമ്പനി ചൂളകളില്‍ കത്തിക്കുന്നത്.