ഐ സി സി ആർ – നില നിർത്തണം ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം

തിരുവനന്തപുരം: കേരളത്തിലേ സർവകലാശാലകളിൽ പഠിക്കുന്ന നിരവധി വിദേശ വിദ്യാർത്ഥികൾക്ക് ആശ്രയമായ ഐ സി സി ആർ ബാംഗ്ലൂരിലേക്ക് മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അതു തലസ്ഥാനത്തു നിലനിർത്തണമെന്നും ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ജില്ലാ കമ്മറ്റി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ശശി തരൂർ എം പി ക്കും കത്തയച്ചു-.1960 ൽ തലസ്ഥാനത്തു വെള്ളയമ്പലത്തു സ്ഥാപി ച്ച കേന്ദ്ര സർക്കാരിന്റ് കീഴിലുള്ള ഈ സ്വയം ഭരണ സ്ഥാപനം കേരള, കാലിക്കറ്റ് , മഹാന്മാഗാന്ധി, കുസാറ്റ് , എൻ .ഐ .റ്റി, ശാസ്ത്ര സാങ്കേതികം തുടങ്ങിയ സർവകലാശാലകൾക്ക് കീഴിലും അഫലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന നിരവധി വിദ്യാത്ഥികൾക്ക് ആശ്രയമാണ്. സ്ഥാപനം ഇവിടെ നിന്നു മാറ്റിയാൽ നൂറു കണക്കിനു വിദ്യാർത്ഥികളുടെ ആശ്രയം ഇല്ലാതാകുന്ന തൊടൊപ്പം വിദേശ വിദ്യാർത്ഥികളുടെവരവിനെ ബാധിക്കുമെന്നും കത്തിൽ പറയുന്നു. തലസ്ഥാനത്തിനു നഷ്ടപെട്ടുന്ന പട്ടികയിൽ ഐ സി സി ആറും ഉൾപെടുന്നത് പ്രതിഷേധാർഹമാണന്നും കേന്ദ്ര മന്ത്രിക്കും എം പി മാർക്കും അയച്ച കത്തിൽ ചൂണ്ടികാണിച്ചതായി ഫ്രണ്ട്സ് ഓഫ് ടിവാൻഡ്രം പ്രസിഡന്റ് പി .കെ .എസ് രാജൻ അറിയിച്ചു .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − two =