പത്തനംതിട്ട പുല്ലാട്ടില്‍ പ്രവ‍ര്‍ത്തിക്കുന്ന സ്വകാര്യ ബാലിക സദനത്തില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ടില്‍ പ്രവ‍ര്‍ത്തിക്കുന്ന സ്വകാര്യ ബാലിക സദനത്തില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി.18ഉം 13ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ബാലികസദനത്തില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ചത്. രാത്രിയോടെ ഇവരെ കാണാതായെന്ന് മനസ്സിലാവുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അരമണിക്കൂറിനുള്ളില്‍ ഈ കുട്ടികളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
ബാലിക സദനത്തിന് അടുത്തുള്ള കനാലിന് സമീപത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ പുറത്തു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബാലികാസദനത്തിലേക്ക് ഡിവൈഎഫ്‌ഐ മാ‍ര്‍ച്ച്‌ നടത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − 4 =