തിരുവനന്തപുരം : മാലിന്യം യഥാവിധി മാറ്റാതെ ഒരു സ്ഥലത്തു കൂട്ടിയിട്ടിരിക്കുന്നു. മാർക്കറ്റി നകത്തുള്ള കക്കൂസ് -കുളിമുറികളിൽ നിന്നും ഡ്രയിനെജ് പുറത്തേക്കു പൊട്ടി ഒലിക്കുന്നു. ദുർഗന്ധം കൊണ്ടു മാർക്ക റ്റി നകത്തേക്കു ആർക്കും ഇറങ്ങാൻ കഴിയാത്ത അവസ്ഥ. ഇതാണ് നഗര സഭയുടെ കീഴിലുള്ള പൂജപ്പുര മാർക്കറ്റിന്റെ അവസ്ഥ. പൂജപ്പുര ഉണ്ണി നഗർ റെസിഡന്റ്‌സ് അസോസിയേഷൻ നിരവധി തവണ ആവശ്യ പെട്ടിട്ടും നഗരസഭക്കോ, സ്ഥലം കൗ എൻസിലർ ക്കോ ഒരു അനക്കവും ഇല്ലന്നുള്ള ആക്ഷേപം ജന ങ്ങളിൽ നിന്നും ശക്തമായി ഉയരുകയാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ അടിയന്തിര നടപടി വേണം എന്നതാണ് പൂജപ്പുര നിവാസികളുടെ ആവശ്യം.