ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു.മണലി ന്യൂ ടൗണില്‍ ഭാഗ്യരാജിന്റെ ഭാര്യ ഭവാനി(29)യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തെത്തുടര്‍ന്ന് ഒരു സ്ത്രീ ജീവനൊടുക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷത്തിലേറെ രൂപ ഭവാനി ചൂതാട്ടത്തിലൂടെ നഷ്ടപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. സഹോദരികളോട് പണം കടംവാങ്ങിയും 20 പവന്‍ സ്വര്‍ണം വിറ്റ പണവും ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി ഉപയോഗിച്ചു.ചൂതാട്ടം മതിയാക്കണമെന്നു വീട്ടുകാര്‍ ഉപദേശിച്ചിരുന്നു. ഞായറാഴ്ച രാത്രി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സംസാരിച്ചിരുന്ന ഭവാനി പെട്ടെന്ന് കുളിക്കാനെന്നു പറഞ്ഞ് പോവുകയായിരുന്നു. തുടര്‍ന്ന് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നും ഒന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്.