ഇടുക്കിയിൽ വഴിയില്‍ കിടന്നുകിട്ടിയ മദ്യംകുടിച്ച്‌ ആശുപത്രിയിലായ മൂന്നുയുവാക്കളില്‍ ഒരാള്‍ മരിച്ചു

ഇടുക്കി: വഴിയില്‍ കിടന്നുകിട്ടിയ മദ്യംകുടിച്ച്‌ ആശുപത്രിയിലായ മൂന്നുയുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്.മദ്യത്തില്‍ കീടനാശിനിയുടെ അംശം നേരത്തേ കണ്ടെത്തിയിരുന്നു. ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല.അഫ്സരക്കുന്നില്‍ നിന്നാണ് യുവാക്കള്‍ക്ക് വഴിയില്‍ നിന്ന് മദ്യം ലഭിച്ചത്. കുഞ്ഞുമോനോടൊപ്പം അനില്‍കുമാര്‍, മനോജ് എന്നിവരും മദ്യം കഴിച്ചിരുന്നു. അവശരായതിനെത്തുടന്ന് മൂവരെയും കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതില്‍ കുഞ്ഞുമോന്റെ നില ഗുരുതരമായിരുന്നു.
വഴിയില്‍ നിന്ന് മദ്യക്കുപ്പി ലഭിച്ചുവെന്നും അത് കുടിച്ചുവെന്നുമാണ് യുവാക്കള്‍ അടിമാലി പൊലീസിന് മൊഴിനല്‍കിയിരിക്കുന്നത്.രാവിലെ ഏഴരയോടെ മൂവരും കൂടി ഒരുമിച്ച്‌ പോകുമ്ബോള്‍ വഴിയില്‍ക്കിടന്ന് ഒരുകുപ്പി മദ്യം കിട്ടിയെന്നും ഇത് കുടിക്കുകയായിരുന്നു എന്നുമാണ് യുവാക്കള്‍ പറഞ്ഞത്. മദ്യം കഴിച്ച്‌ കുറച്ചുകഴിഞ്ഞതോടെ കുഞ്ഞുമോനും അനില്‍കുമാറിനും ക്ഷീണം അനുഭവപ്പെടുകയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തുകയും ഇവിടെനിന്ന് കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം നടക്കുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three + two =