കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിയതിനു പിന്നില്‍ പ്രണയപ്പകയെന്ന് റിപ്പോര്‍ട്ട്. പ്ലസ്ടു കാലം മുതലുള്ള പ്രണയം പെണ്‍കുട്ടി നിരസിച്ചതിലുള്ള പകയിലാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.വാക്കുതര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ തലയ്ക്കു വെട്ടി’
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം നടന്നത്. നാദാപുരത്തെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയും പേരോട് സ്വദേശിയുമായ പെണ്‍കുട്ടിയെ അക്രമിയായ റഫ്‌നാസ് ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് കല്ലാച്ചി തട്ടയത്ത് എം.എല്‍.പി സ്‌കൂള്‍ പരിസരത്ത് പെണ്‍കുട്ടിയും റഫ്‌നാസും തമ്മില്‍ കുറേനേരം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
തര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് റഫ്‌നാസ് കൈയിലുണ്ടായിരുന്ന കൊടുവാള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലയ്ക്കു വെട്ടിയത്. തലയുടെ പിന്‍ഭാഗത്താണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ നാട്ടുകാര്‍ ഉടന്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.ഇതിനിടെ രക്ഷപ്പെട്ട റഫ്‌നാസിനെ പിന്തുടര്‍ന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവ് കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഇയാളെ പിടികൂടി പൊലീസിനു കൈമാറി.