കോഴിക്കോട്: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഇരുപതുകാരി.യുവതിയുടെ ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവും ഉണ്ട്. ഇന്ന് ശസ്ത്രക്രിയകള്‍ ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി റഫ്നാസിനെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തു. ഇയാളുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോഴിക്കോട് നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹ്യക്ക് ശ്രമിച്ചത്. പ്രണയ നൈരാശ്യം മൂലമാണ് പെണ്‍കുട്ടിയെ വെട്ടിയതെന്നാണ് യുവാവിന്റെ മൊഴി.ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. കോളജ് വിട്ട് വരും വഴി കുറ്റ്യാടി മൊകേരി സ്വദേശി റഫ്‍നാസ് എന്ന 22 കാരന്‍ നഹീമയ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.