മാവൂര്‍: ബൈക്കില്‍ നിന്ന് റോഡില്‍ തെറിച്ചുവീണ വീട്ടമ്മ ദേഹത്ത് ബസ് കയറി മരിച്ചു. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയില്‍ ബിന്ദുവാണ് (52) മരിച്ചത്.വെള്ളിയാഴ്ച രാവിലെ എട്ടരയോടെ മാവൂര്‍-കോഴിക്കോട് റോഡില്‍ കുറ്റിക്കാട്ടൂര്‍ കനറാ ബാങ്കിനുസമീപമാണ് അപകടം.
മകന്റെ ബൈക്കിന് പിന്നിലിരുന്ന് ചേവായൂര്‍ ഭാഗത്തേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. മുന്നിലുള്ള കാറില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ഇവര്‍ റോഡില്‍ തെറിച്ചുവീഴുകയായിരുന്നു.ഈ സമയത്ത് എതിരേവന്ന കോഴിക്കോട്-മാവൂര്‍-അരീക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ബിന്ദുവിന്റെ ദേഹത്ത് കയറിയാണ് അപകടം.