കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തു.പയ്യാവൂര്‍ കണ്ടകശ്ശേരിയിലെ മൂഴിക്കുന്നേല്‍ മേരിയുടെ ആഭരണമാണ് യുവാവ് കവര്‍ന്നത്.കഴിഞ്ഞ ദിവസം രാവിലെ 30 വയസ്സ് തോന്നിക്കുന്ന യുവാവ് ബൈക്കില്‍ മേരിയുടെ വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോകവേ പിന്നിലെത്തിയ യുവാവ് മേരിയുടെ മാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ കടന്നുകളയുകയായിരുന്നു.