(അജിത് കുമാർ. ഡി )
തിരുവനന്തപുരം : പൂജപ്പുരയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പഞ്ചകർമ്മആശുപത്രിയിലെ ക്യാന്റീൻ തുറന്നു പ്രവർത്തി ക്കാത്തതിൽ ഇവിടെ ചികിത്സക്കായി എത്തുന്ന രോഗികൾക്കും, വാർഡുകളിൽ കഴിയുന്ന നൂറു കണക്കിന് രോഗികൾക്കും, അവരുടെ കൂട്ടിരിപ്പുകാർക്കും കൊടും ദുരിതം വിതച്ചിരിക്കുകയാണ്.പകലായാലും രാത്രിയിൽ പോലും ഇവർക്ക് ആശുപത്രിക്ക് പുറത്തുപോയി ആഹാരം വാങ്ങിക്കേണ്ട അവസ്ഥയാണുള്ളത്. ഇത് രോഗികളെ വളരെ വിഷമത്തിൽ ആക്കിയിരിക്കുകയാണ്. ആശുപത്രി വളപ്പിൽ ക്യാന്റീൻ പ്രവർത്തിച്ചിരുന്നപ്പോൾ ഏവർക്കും അത് വലിയ അനുഗ്രഹം ആയിരുന്നു. കോവിഡ് കാലം വന്നതോടെ ആണ് കാന്റീനിനു താഴു വീണത്. എന്നാൽ കോവിഡ് ദുരിതം തീർന്നെങ്കിലും അധികാരികളുടെ കണ്ണ് ഇക്കാര്യത്തിൽ തുറന്നില്ല. ക്യാന്റീൻ അടഞ്ഞു തന്നെ. അതോടെ രോഗികളുടെ ദുരിതവും കൂടി. ക്യാന്റീൻ തുറക്കണം എന്നുള്ള ആവശ്യം രോഗികളിൽ നിന്നും ശക്തമായി ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥലം എം എൽ എ യും മന്ത്രിയും ആയ വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്, സ്ഥലം കൗൻ സിലർ എന്നിവർ ഉടൻ ഇടപെടണം.