യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: മദ്യശാലയില്‍ യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി.നേമം എസ്റ്റേറ്റ് കുണ്ടുമല പുത്തന്‍ വീട്ടില്‍ കുണ്ടുമല ഷാജി എന്ന ഷാജിമോനെയാണ് (40) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് പാപ്പനംകോടുള്ള ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യം വാങ്ങിക്കൊടുക്കാത്തതിന് പൊന്നുമംഗലം സ്വദേശി പ്രവീണിനെയാണ് പ്രതി പരിക്കേല്‍പിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ ഫോര്‍ട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ ഫോര്‍ട്ട്, തമ്പാനൂര്‍, പേരൂര്‍ക്കട, മലയിന്‍കീഴ് സ്റ്റേഷനുകളിലായി വധശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen − nine =