കണ്ണൂർ: കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ചതോടെ യൂത്ത് കോൺഗ്രസുകാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തുനീക്കി. ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടിയുമായി ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ഇവർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കനത്ത സുരക്ഷയാണ് കണ്ണൂരിൽ ഒരുക്കിയിരിക്കുന്നത്. എട്ട് ഡി വൈ എസ് പിമാരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.തളിപ്പറമ്പിലാണ് മുഖ്യമന്ത്രിക്ക് രാവിലെ പരിപാടിയുള്ളത്. തളിപ്പറമ്പിലും കുറുമാത്തൂരിനുമിടയിൽ ഒമ്പത് മണിക്കും പന്ത്രണ്ട് മണിക്കുമിടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്