തിരുവനന്തപുരം :കോട്ടൺ ഹിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗകര്യങ്ങളില്ല എന്നുള്ള വാർത്ത ജയകേസരി ഓൺലൈൻ 2022 ജൂൺ 8ന് സ്കൂളുകളിലെ കുട്ടികളുടെ സൗകര്യങ്ങൾ ഒരുക്കുമെന്നുള്ള സർക്കാരിന്റെ ഉറപ്പു “പാഴ് വാക്ക് “എന്ന തലക്കട്ടൊടെ വളരെ പ്രാധാന്യം നൽകി വാർത്ത പ്രസിദ്ധികരിച്ചിരിക്കുന്നു. സ്കൂളുകളിലെത്തുന്ന കുട്ടികൾക്ക് കുടിക്കാനുള്ള വെള്ളം ശുചിമുറിയിലെ വെള്ള ക്ഷാമം വൃത്തിഹീ നമായ ശുചിമുറികൾ എന്നിവ സ്കൂളിലുണ്ടെന്നും അത് അടിയന്തരമായി പരിഹരിക്കണo എന്ന് ആവശ്യപെട്ട് രക്ഷകർത്തക്കളുടെ ഭാഗത്തു നിന്നും ശക്തമായ ആവശ്യം ഉണ്ടായിരുന്നു എന്ന വാർത്തയാണ് ജയകേസരി പ്രാധാന്യത്തോടെ പ്രസിദ്ധികരിച്ചിരിക്കിന്നത്. അധികൃതരുടെ മുമ്പിൽ വാർത്ത എത്തിയതോടെ സ്കൂൾ അധികൃതർ വളരെ വേഗത്തിൽ തന്നെ അപര്യപത്കൾ പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുകയും കുട്ടികളുടെ ആവശ്യങ്ങൾ പരിഹരിക്കുകയും ചെയ്തു