തിരുവനന്തപുരം:പനവിളയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളാറ്റിന് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ അന്യസംസ്ഥാനത്തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തില്‍ തൈക്കാട് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.റിപ്പോര്‍ട്ടിന്റെയും സ്ഥല പരിശോധനയുടെയും അടിസ്ഥാനത്തില്‍ സ്‌റ്റോപ്പ് മെമ്മൊ നല്‍കാന്‍ തഹസില്‍ദാര്‍ തീരുമാനിച്ചു.വിശദമായ റിപ്പോര്‍ട്ട് ഇന്നലെ കളക്ടര്‍ക്ക് കൈമാറി.സ്ഥലത്ത് പി.ഡബ്ല്യു.ഡി വിഭാഗത്തിന്റെ പരിശോധന നടത്താനും ശുപാര്‍ശയും ചെയ്യും.സുരക്ഷിത്വം ഉറപ്പാക്കിയ ശേഷമാകും വീണ്ടും നിര്‍മ്മാണ പ്രവൃത്തികള്‍ അനുവദിക്കുക.ഫ്ളാറ്റ് നിര്‍മ്മാണത്തിന്റെ ഭാഗമായി 25 അടി ആഴത്തില്‍ മണ്ണ് മാറ്റിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ പി.ഡബ്ല്യു.ഡി വിഭാഗത്തില്‍ നിന്ന് പരിശോധന ആവശ്യമാണെന്നും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്.കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.15നായിരുന്നു സംഭവം.