തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് സംഘം കടയുടമയെ കടയില്‍ കയറി വെട്ടി. കള്ളിക്കാട് ജംഗ്ഷനില്‍ ഫ്രൂട്ട്സ് സ്റ്റാള്‍ നടത്തുന്ന രാജനെയാണ് ഒരു സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്.ഫ്രൂട്ട്സ് വാങ്ങാനെത്തിയ ഇവര്‍ കടയുടമയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു.ഇതേ തുടര്‍ന്നാണ്, ഉടമയെ കൈയ്യിലുണ്ടായിരുന്ന വടിവാളുകൊണ്ട് ഇവര്‍ വെട്ടിയത്. പരുക്കേറ്റ കടയുടമ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതി പിടിയിലായി.രാജീവ് എന്നയാളാണ് പിടിയിലായത്.