ചേലക്കര: തോട്ടേക്കോട് മേഖലയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. മച്ചാട് വനമേഖലയോട് ചേര്‍ന്ന പറയന്‍ചിറ ഭാഗത്തുള്ള വാഴത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാട്ടാനയിറങ്ങിയത്.ഈ പ്രദേശത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങുന്നത്. കാട്ടാന ആക്രമണത്തില്‍ കുലച്ചുനിന്ന ഇരുനൂറ്റമ്ബതോളം നേന്ത്ര വാഴകളാണ് നശിപ്പിച്ചത്. പോണാട്ടില്‍ വേണുഗോപാല്‍, താഴത്തേക്കളം രാമന്‍, മൂച്ചിക്കല്‍ ജയന്‍, വടക്കേക്കര ഹരിദാസ് എന്നിവരുടെ കൃഷിയാണ് കാട്ടാന നശിച്ചത്. കാട്ടാന ആക്രമണത്തില്‍ 75,000 രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ അറിയിച്ചു. വനപാലകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.