തിരുവനന്തപുരം :വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദനം. പട്ടം സെന്റ് മേരീസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ജെ. ഡാനിയേലിന് ആണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് മർദ്ദന്നതിലേക്ക് കലാശിച്ചത്. ഇരുപതോളം വിദ്യാർത്ഥികൾ ചേർന്നായിരുന്നു അക്രമണം. മർദ്ദനമേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.