തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം ആഷിക് പ്രതാപ് നായരാണ് അറസ്റ്റിലായത്.ആഷിക്കിന്റെ ആയുവേദ കോളജ് ജംഗ്ഷനിലുള്ള വീട്ടില്‍ നിന്നും 9.6 കിലോ കഞ്ചാവ് ഒരു മാസം മുമ്ബ് എക്സൈസ് പിടികൂടിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും അഭിഭാഷകനുവേണ്ടി കഞ്ചാവ് എത്തിച്ച ഷംനാദിനെ നേരെത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് കഞ്ചാവ് കടത്തു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് പങ്കുണ്ടെന്ന് തെളിഞ്ഞത്.