നന്മണ്ട: നന്മണ്ട പതിനാലില്‍ കാഞ്ഞാവില്‍ ഭാഗത്ത് കുറുക്കന്റെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്. നന്മണ്ട ആനോത്തിയില്‍ അമ്മദ് കോയ, സുധാകരന്‍ ആനോത്തിയില്‍, പ്രേമരാജന്‍ മുണ്ടയില്‍ താഴെ, സുനില്‍കുമാര്‍ പൂനത്ത് ,അസ്ലം നന്മണ്ട എന്നിവരാണ് കുറുക്കന്റെ കടിയേറ്റ് ചികിത്സ തേടിയത്.ഇന്നലെ രാവിലെയാണ് സംഭവം. കുറുക്കനെ പിന്നീട് വാഹനം തട്ടി ചത്ത നിലയില്‍ കണ്ടെത്തി. പ്രദേശത്ത് തെരുവുനായ്ക്കളുടെയും കുറുക്കന്റെയും ശല്യം രൂക്ഷമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.