തിരുവല്ല: എം.സി. റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ചങ്ങനാശേരി മാടപ്പള്ളി അരുണോദയത്തില്‍ പ്രസന്ന, മകള്‍ അമല എന്നിവര്‍ക്കാണ് പരിക്കേറ്റത്.രാമന്‍ചിറ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 10.45 നാണ് അപകടം. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ മറ്റൊരു വാഹനത്തിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസന്നയുടെ പരിക്ക് ഗുരുതരമാണ്. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.