മാള : ചെമ്മീൻ കെട്ടിൽ നിന്നും മാള സ്വദേശി രാജേഷിന് അപ്രതീക്ഷിതമായി കിട്ടിയത് കൂറ്റൻ കടൽ വറ്റ . രണ്ട് പതിറ്റാണ്ടായി ചെമ്മീൻ കെട്ട് നടത്തുന്ന ആളാണ് രാജേഷ്. ഇതിനടുത്തുള്ള ചാലിൽ നാട്ടുകാർ വലിയ തിരയിളക്കം കാണാനിടയായി. വിവരമറിഞ്ഞ രാജേഷ് ചാലിൽ ഇറങ്ങി തപ്പിയപ്പോഴാണ് 20 കിലോ തൂക്കം വരുന്ന കടൽ വറ്റയെ ലഭിച്ചത്. ചെമ്മീനുകൾക്ക് തീറ്റയായി ഇട്ടുകൊടുത്ത ചെറിയ വറ്റ കുട്ടികളിൽ ഒന്നാണ് വളർന്ന് ഇത്രയും വലിയൊരു മീനായി മാറ്റിയതെന്ന് രാജേഷ് പറഞ്ഞു. ഈ മീനിനെ കാണാൻ ധാരാളം ആളുകൾ ഇവിടേക്ക് എത്തി. ഇത്രയും കാലത്തെ മീൻ വളർത്തലിൽ ഇത് ആദ്യത്തെ അനുഭവമാണ് രാജേഷിന് .