കണ്ടെയ്​നര്‍ ലോറിയില്‍ കുരുങ്ങി വൈദ്യുതി ലൈന്‍ പൊട്ടിവീണു

​കോട്ടയം: റോഡിലൂടെ സഞ്ചരിച്ച കണ്ടെയ്​നര്‍ ലോറിയില്‍ കുരുങ്ങി വൈദ്യുതി ലൈന്‍ പൊട്ടിവീണു. ചുങ്കം പഴയസെമിനാരി ജങ്​ഷനില്‍ ചൊവ്വാഴ്ച രാത്രി 9.20 ഓടെയായിരുന്നു അപകടം സംഭവിച്ചത്.കോട്ടയത്തുനിന്ന്​ മെഡിക്കല്‍ കോളേജ്​ ഭാഗത്തേക്ക്​ പോകുകയായിരുന്നു കണ്ടെയ്​നര്‍ ലോറി.ഇതിനിടെ റോഡിനുമുകളിലൂടെയുള്ള ലൈനില്‍ കണ്ടെയ്​നറി‍ന്‍െറ മുകള്‍വശം തട്ടുകയും വലിയതീപ്പൊരിയോടെ ലൈന്‍ പൊട്ടിവീഴുകയുമായിരുന്നു. ഇത്​ പ്രദേശത്ത് വലിയ​ പരിഭ്രാന്തിക്കിടയാക്കി. തുടര്‍ന്ന്​ പോലീസ്​ എത്തി ഗതാഗതം നിയന്ത്രിച്ചു. സംഭവത്തെതുടര്‍ന്ന്​ ഏറെനേരം പ്രദേശത്ത് വൈദ്യുതിയും മുടങ്ങി. കുടയംപടിയിലും ഇതേ കണ്ടെയ്​നര്‍ തട്ടി വൈദ്യുതി ലൈന്‍ പൊട്ടിവീണു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് കണ്ടെയ്​നര്‍ ലോറി തടഞ്ഞിട്ടു. ഡ്രൈവറുടെ അശ്രദ്ധയാണ്​ അപകടകാരണമെന്ന്​ നാട്ടുകാര്‍ ആരോപിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × one =