നെടുമങ്ങാട്: തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്ത് കഴുനാട് വാര്‍ഡംഗമായാ ദീപയെയും ഭര്‍ത്താവ് ബിജുവിനെയും പൊതുവഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പോലീസില്‍ പരാതി.സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ ദീപയെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിലാല്‍, ജയന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഹരിലാലും ജയനും എന്നിവര്‍ ഓടിച്ചിരുന്ന കാര്‍ നെടുമണ്‍ എന്ന സ്ഥലത്തു വെച്ച് തോട്ടിലേക്ക് മറിഞ്ഞു. തുടര്‍ന്ന്കാറില്‍നിന്ന് ഇറങ്ങിവന്ന ഇരുവരും സമീപകാലത്ത് കഴുനാട് വാര്‍ഡില്‍ നിര്‍മിച്ച റോഡിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. ഈ സമയം അതുവഴി വാര്‍ഡംഗം എത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു മര്‍ദനമെന്ന് പോലീസ് പറയുന്നു. മര്‍ദനത്തില്‍ ദീപയുടെ കൈകാലുകള്‍ക്ക് പരിക്കുണ്ട്.