ചാരുംമൂട്: കാടിറങ്ങി നാട്ടിലെത്തിയ മയില്‍ ഷോക്കേറ്റ് ചത്തു. താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് കടമ്പാട്ട് ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം.ദിവസങ്ങളായി താമരക്കുളം, വേടരപ്ലാവ് പ്രദേശങ്ങളിലായി നാട്ടുകാര്‍ കണ്ട മയിലാണ് ചത്തത്. ഇന്നലെ രാവിലെ കടമ്പാട്ട് ക്ഷേത്രത്തിനു മുന്‍ വശത്തുള്ള റോഡിലൂടെ വന്ന മയില്‍ തെരുവുനായ്ക്കളെ കണ്ട് പറക്കുമ്പോഴാണ് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന് മുകളിലെത്തെ വൈദ്യുതി കമ്പികളില്‍ തട്ടി ഷോക്കേറ്റ് വീണത്.അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും മയില്‍ ചത്തിരുന്നു.