കണ്ണൂര്‍ : കാറിലെത്തി റിട്ട. കായികാധ്യാപികയുടെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ യുവ സൈനികന്‍ അറസ്‌റ്റില്‍.ഉളിക്കല്‍ കേയാപറമ്ബിലെ പരുന്ത് മലയില്‍ സെബാസ്റ്റ്യന്‍ ഷാജിയെയാണ് (27) ഇരിട്ടി സിഐ കെ ജെ ബിനോയ് അറസ്റ്റ് ചെയ്തത്.ബുധനാഴ്‌ച പകല്‍ 12.45ന് കക്കട്ടില്‍ ഫിലോമിനയുടെ വീടിനടുത്ത റോഡില്‍ കാര്‍ നിര്‍ത്തി ഇയാള്‍ ഒരാളുടെ മേല്‍വിലാസം തിരക്കി. ഫിലോമിന സമീപമെത്തി മറുപടി നല്‍കുന്നതിനിടെ സ്വര്‍ണമാല പിടിച്ചുപറിച്ചു. പ്രതിരോധിച്ച അധ്യാപിക അഞ്ച് പവന്റെ മാല പ്രതിയില്‍നിന്ന് വീണ്ടെടുത്തു.ഒരു പവന്റെ സ്വര്‍ണക്കുരിശ് ലോക്കറ്റ് ഇയാള്‍ കൈക്കലാക്കി. അധ്യാപിക ബഹളം വച്ചതോടെ കാറില്‍ കയറി വള്ളിത്തോട് ഭാഗത്തേക്ക് പോയി. കാര്‍ ശ്രീകണ്ഠപുരം പൊലീസ് വഴിയില്‍ തടഞ്ഞതോടെ ഇരിട്ടി പൊലീസെത്തി കസ്റ്റഡിയിലെടുത്തു.നാല്‍പ്പത് ദിവസത്തെ ലീവിലെത്തിയ സൈനികന്‍ ഇരിട്ടിക്കടുത്ത മാടത്തിയിലെ ലോഡ്ജില്‍ ഒരു യുവതിക്കൊപ്പമാണ് താമസമെന്ന് പൊലീസ് പറഞ്ഞു. പയ്യാവൂരില്‍ കഴിഞ്ഞ പത്തിന് വയോധികയുടെ വീട്ടില്‍ക്കയറി മാല പൊട്ടിച്ചതും താനാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പൊലീസില്‍ മൊഴി നല്‍കി.