തിരുവനന്തപുരം: ഓഡിയൊ പ്ലാറ്റ്‌ഫോമായ കുക്കു എഫ്എം പത്ത് ലക്ഷം വരിക്കാരുമായി നിര്‍ണായകനേട്ടം കൈവരിച്ചു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളില്‍ ലഭ്യമായ കുക്കു എഫ്എമ്മിന് 80 ശതമാനമാണ് പ്രതിമാസ വളര്‍ച്ച. ക്രാഫ്റ്റണ്‍, വെര്‍ലിന്‍വെസ്റ്റ്, വെര്‍ട്ടെക്‌സ്, 3വണ്‍4 ക്യാപിറ്റല്‍, ഐക്യു ഉള്‍പ്പെടെ ബ്ലൂ ചിപ്പുകളില്‍നിന്ന് കുക്കു എഫ്എം 2.5 കോടി യുഎസ് ഡോളര്‍ ഇതിനകം കൈവരിച്ചിട്ടുണ്ട്.
ഐഐടിയന്‍മാരായ ലാല്‍ ചന്ദ് ബിസു, വിനോദ് കുമാര്‍ മീണ, വികാസ് ഗോയല്‍ എന്നിവര്‍ ചേര്‍ന്ന് 2018ല്‍ നിര്‍മിച്ച കുക്കു എഫ്എം അതിവേഗത്തിലാണ് വളര്‍ന്നത്. ബിസിനസ് വളര്‍ത്താനെത്തിയ ഒരു ധാന്യവില്‍പ്പനക്കാരന്‍ ആയിരുന്നു കുക്കു എഫ്എമ്മിന്റെ ആദ്യ വരിക്കാരന്‍. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍, മികവു വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ ഒരു ആസ്വാദന മാനസികാവസ്ഥയില്‍ കുക്കു എഫ്എമ്മില്‍ കാതോര്‍ക്കുന്നു. 30,000 കണ്ടന്റ് നിര്‍മാതാക്കളുള്ള കുക്കു എഫ്എമ്മിലെ 50 ശതമാനം ഇനങ്ങളും ഈ പ്ലാറ്റ് ഫോമുകളില്‍ മാത്രമാണ് ലഭ്യമാവുക. ഓഡിയൊ ബുക്‌സ്, സ്‌റ്റോറികള്‍, പുസ്തകച്ചുരുക്കങ്ങള്‍, കോഴ്‌സുകള്‍, പോഡ്കാസ്റ്റുകള്‍, സ്വയംസഹായം, വിദ്യാഭ്യാസം, ആസ്വാദനം, വ്യക്തിസാമ്പത്തികം, ആത്മീയത, പ്രചോദനം, ചരിത്രം ഉള്‍പ്പെടെ 1.5 ലക്ഷം മണിക്കൂര്‍ കണ്ടന്റ് കുക്കു എഫ്.എമ്മിലുണ്ട്.