പെരുമ്പിലാവ്: ചാലിശ്ശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പന്നിശല്യം അതി രൂക്ഷം.മേഖലയില്‍ പന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ആലിക്കരയിലാണ് വീട്ടുമുറ്റത്ത് നിന്നയാളെയാണ് പന്നി ആക്രമിച്ചത്. ആലിക്കര ചാലത്തൂര്‍ വളപ്പില്‍ രാജനാണ് (65) പന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെയോടെയായിരിക്കുന്നു സംഭവം. പരിക്കേറ്റയാളെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. കൈകള്‍ക്കും കാലിലെ എല്ലിനും ക്ഷതമേറ്റിട്ടുണ്ട്.രോഷകുലരായ നാട്ടുകാര്‍ പന്നിയെ തല്ലി കൊന്നു. ഈ മേഖലയിലെ പല വാര്‍ഡുകളിലും കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുകയാണ്. നേരത്തേ രാത്രിയാണ് ഇവ കൂട്ടത്തോടെ ഇറങ്ങിയിരുന്നത്. ഇപ്പോള്‍ പതിനഞ്ചോളം പന്നികള്‍ കൂട്ടത്തോടെ പട്ടാപ്പകല്‍ വരികയാണ്. ഇത് കര്‍ഷകര്‍ക്കടക്കം പേടിസ്വപ്നമാകുന്നു. കുട്ടികളെ വീടിന് പുറത്തുവിടാന്‍ പോലും രക്ഷിതാക്കള്‍ക്ക് ഭയമാണ്.