ചാലിശ്ശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പന്നിയുടെ ആക്രമണം; വയോധികന് പരിക്ക്

പെരുമ്പിലാവ്: ചാലിശ്ശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പന്നിശല്യം അതി രൂക്ഷം.മേഖലയില്‍ പന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ആലിക്കരയിലാണ് വീട്ടുമുറ്റത്ത് നിന്നയാളെയാണ് പന്നി ആക്രമിച്ചത്. ആലിക്കര ചാലത്തൂര്‍ വളപ്പില്‍ രാജനാണ്​ (65) പന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെയോടെയായിരിക്കുന്നു സംഭവം. പരിക്കേറ്റയാളെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. കൈകള്‍ക്കും കാലിലെ എല്ലിനും ക്ഷതമേറ്റിട്ടുണ്ട്.രോഷകുലരായ നാട്ടുകാര്‍ പന്നിയെ തല്ലി കൊന്നു. ഈ മേഖലയിലെ പല വാര്‍ഡുകളിലും കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുകയാണ്. നേരത്തേ രാത്രിയാണ് ഇവ കൂട്ടത്തോടെ ഇറങ്ങിയിരുന്നത്​. ഇപ്പോള്‍ പതിനഞ്ചോളം പന്നികള്‍ കൂട്ടത്തോടെ പട്ടാപ്പകല്‍ വരികയാണ്​. ഇത് കര്‍ഷകര്‍ക്കടക്കം പേടിസ്വപ്നമാകുന്നു. കുട്ടികളെ വീടിന് പുറത്തുവിടാന്‍ പോലും രക്ഷിതാക്കള്‍ക്ക് ഭയമാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − one =