തിരുവനന്തപുരം: നാൽപ്പത് വർഷമായി പ്രവർത്തിച്ചു വരുന്ന മാതൃക സൗജന്യ ട്യൂഷൻ സെന്ററിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ സന്ദേശ പദയാത്ര നടത്തി ശ്രദ്ധ നേടി.നൂറ് കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി പൂന്തുറ എസ്.ഐ ബിനുകുമാർ ഉദ്ഘാടനം ചെയ്തു.സി.ആർ.ഒ ഷിബു നാഥ് മുഖ്യ പ്രഭാഷണം നടത്തി. മാതൃക പ്രിൻസിപ്പാൾ എൻ.കുഞ്ഞുമോൻ , സെക്രട്ടറി പ്രസാദ്, വൈസ് പ്രസി: അരുൺ, പി.എസ്. ഗോപകുമാർ , അനിൽ സംസ്ക്കാര , വടുവൊത്ത് കൃഷ്ണകുമാർ, ശ്രീജി, നന്ദകുമാർ, ബിജു തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.