ജർമ്മനി : ജര്‍മനിയില്‍ ജി7 ഉച്ചകോടി ആരംഭിച്ചു. ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയിലെത്തി.റഷ്യ-യുക്രൈന്‍ യുദ്ധമാണ് ഉച്ചകോടിയുടെ ആദ്യദിനം ചര്‍ച്ചയായത്. അതിനിടെ ഉച്ചകോടി ആരംഭിക്കുന്നതിന് തൊട്ടുമുമ്ബ് യുക്രൈനില്‍ റഷ്യ വ്യോമാക്രമണം നടത്തി.ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ പ്രത്യേക ക്ഷണിതാവായാണ് ജി7 അംഗമല്ലാത്ത ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. വലിയ സ്വീകരണമാണ് മോദിക്ക് വിമാനത്താവളത്തില്‍ ഒരുക്കിയത്. പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ രണ്ട് സെഷനുകളില്‍ മോദി സംസാരിക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളായി മോദി കൂടിക്കാഴ്ച നടത്തും.
ഉച്ചകോടി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് യുക്രൈന്‍ തലസ്ഥാനമായ ക്വീവില്‍ റഷ്യ മിസൈലാക്രമണം ആരംഭിച്ചത്. റഷ്യന്‍ ആക്രമണത്തെ കാടത്തം എന്ന് വിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ സ്വര്‍ണത്തിന് ഉപരോധം ഏര്‍പ്പെടുത്തുമെന്നും സ്വര്‍ണ ഇറക്കുമതി ജി7 രാഷ്ട്രങ്ങള്‍ ഉപരോധിക്കുമെന്നും പറഞ്ഞു.