കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒന്നരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നരക്കിലോ സ്വര്‍ണം കഴിഞ്ഞാഴ്ച പൊലീസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്നും നെടുമ്പാശേരിയിലേക്ക് സ്വര്‍ണം എത്തിച്ച അഴീക്കോട് ചെമ്മാത്ത് പറമ്പില്‍ സബീലിനെയും (44) , ഇയാളില്‍ നിന്ന് സ്വര്‍ണം വാങ്ങി മലപ്പുറത്തേക്ക് കാറില്‍ സ്വര്‍ണം കൊണ്ടുപോയ മലപ്പുറം സ്വദേശി വള്ളുമ്പറം തൊണ്ടിയില്‍ നിഷാജിനെയും (27) പൊലീസ് പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചും വസ്ത്രത്തില്‍ പശയോടൊപ്പം സ്വര്‍ണത്തരികള്‍ തേച്ചൊട്ടിച്ചുമായിരുന്നു സബീല്‍ സ്വര്‍ണം കടത്തിയത്.