തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് ഏതാനും വാര അകലെ ഗുണ്ടാ സംഘ ങ്ങളുടെ പിൻബലത്തോടെ അഴിഞ്ഞാട്ടം നടത്തി വിധവ ആയ കട ഉടമയെ ഭീഷണി പെടുത്തി കട തട്ടി എടുക്കാൻ ശ്രമിച്ചതായി പരാതി.
വഴുതക്കാട് താമസം അനു കോശി എന്ന സ്ത്രീ യാണ് ഇത് സംബന്ധിച്ചു സിറ്റി പോലീസ് കമ്മിഷ ണർക്കു പരാതി നൽകിയിരിക്കുന്നത്. ഇവർ സ്റ്റാച്യുവിൽ ഷാഡോസ് എന്ന പേരിൽ ഒരു ഗാർമെൻറ്സ് ഷോപ്പ് നടത്തുന്നുണ്ട്.സമീപത്താണ് ശിവൻ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. അവരുമായി ചില വസ്തു തർക്കങ്ങൾ ഉണ്ടാകുകയും, കോടതിവഴി അതിനു പരിഹാരം സ്വീകരിച്ചിട്ടുണ്ട്.കഴിഞ്ഞ 18ന് രാത്രി അവരുടെ കടയിലേക്ക് ഒരു സംഘം ആൾക്കാർ കയറി അതിക്രമം കാട്ടി അവരെ ഭീഷണി പെടുത്തി കട അടപ്പിച്ചു. അവർ കൊടുത്ത പരാതിയിൽശിവൻ സ്റ്റുഡിയോ ഉടമസ്ഥരുടെ അറിവോടെ യാണ് ആക്രമിസംഘത്തിന്റെ ആക്രമണം നടന്നു എന്നാണ് അവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വഞ്ചിയൂർ പോലീസിൽ വിവരം അറിയിച്ചു പരാതി നൽകിയെങ്കിലും പോലീസ് തണുപ്പൻ രീതിയിൽആണ് പെരുമാറിയതെന്നു പരാതിയിൽ സൂ ചിപ്പിക്കുന്നു. ഇവരുടെ ഉടമസ്ഥസ്ഥതയിൽ ഉള്ള ചായക്കടയും നശിപ്പിച്ചതായി പറയുന്നു. ആക്രമികളെ ഉടൻ പിടികൂടി തന്റെ ജീവനും, സ്വത്തിനും സംരക്ഷണം തരണം എന്നുള്ള ആവശ്യവും ആയി അവർ പോലീസ് കമ്മിഷണർക്കു പരാതി നൽകിയിട്ടുണ്ട്.