തിരുവനന്തപുരം :ചട്ടമ്പിസ്വാമി വിഗ്രഹഘോഷയാത്രക്ക് ആറ്റുകാൽ ക്ഷേത്ര പരിസരത്ത് വൻപിച്ച സ്വീകരണം നൽകി ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കണ്ണമൂലയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനാണ് ചട്ടമ്പിസ്വാമിയുടെ വിഗ്രഹ പഞ്ചലോഹത്തിൽ നിർമ്മിച്ചിരിക്കുന്നത്.ആറ്റുകാൽ ദേവി ക്ഷേത്ര പരിസരത്ത് ഇന്ന് നടന്ന വിഗ്രഹഘോഷയാത്ര യാത്രക്ക് വൻ സ്വീകരണമാണ് ലഭിച്ചത് മന്ത്രി വി. ശിവൻകുട്ടി, ശിവകുമാർ എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത്കുമാറിന്റെ നേതൃത്തിലാണ് വിഗ്രഹ ഘോഷിയാത്ര നടക്കുന്നത് ആറ്റുകാൽ ഭഗവതിക്ഷേത്രo ട്രസ്റ്റ് പ്രസിഡന്റ് അനിൽകുമാർ സെക്രട്ടറി ശിശുപാലൻ നായർ, വൈസ് പ്രസിഡന്റ് വി. ശോഭ, ജോയിന്റ് സെക്രട്ടറി എം. എ അജിത്കുമാർ, ട്രസ്റ്റ് ചെയർമാൻ ഗീതാകുമാരി തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. ആറ്റുകാൽ ദേവീ വിലാസം എൻ എസ് എസ് കരയോഗ പ്രസിഡന്റ് അനുമോദ്, സെക്രട്ടറി ആർ ജെ പ്രദീപ് തുടങ്ങിയവരും സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. ചട്ടമ്പി സ്വാമി നാഷണൽ ട്രസ്റ്റിന്റെ ചെയർമാൻ കെ. പി. രാമചന്ദ്രൻ നായർ, പ്രസിഡന്റ് ജ്യോതിന്ദ്രകുമാർ, സെക്രട്ടറി ആർ. രവീന്ദ്രൻ നായർ, ട്രഷറർ ശ്രീകുമാർ ബി. മറ്റ് ട്രസ്റ്റ് അംഗങ്ങളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തിരുന്നു.