കണ്ണൂര്‍: സൈക്കിള്‍ യാത്രക്കാരനായിരുന്ന വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി ആന വളപ്പ് സ്വദേശിയായ മുഹമദ് റിലാന്‍ ഫര്‍ഹീന്‍ (15) ആണ് മരിച്ചത്.മൂന്ന് ദിവസം മുമ്പാണ് ഫര്‍ഹീനെ വാഹനം ഇടിച്ചത്. അപകടത്തിന് പിന്നാലെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.