ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും മുന്നറിയിപ്പ് നൽകാനുമുള്ള സാങ്കേതിക വിദ്യാധിഷ്ഠിത സംവിധാനം സജ്ജമാക്കുന്നതിനായി അമൃത വിശ്വ വിദ്യാപീഠം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസുമായി (ഐ.എൻ.സി .ഒ,ഐ.എസ്) ചേർന്ന് പ്രവർത്തിക്കും. തീരദേശ മേഖലകളിലെ ജനങ്ങൾക്ക് പ്രകൃതിദുരന്തങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് ലഭ്യമാക്കുകയെന്നതാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത് . ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ അമൃത വിശ്വ വിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ് വിനോദിനി രമേഷും ഐഎൻസിഒഐഎസ് ഡയറക്ടർ ഡോ. ശ്രീനിവാസ് തുമ്മലയും അമൃത വിശ്വ വിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തി ൽ ഒപ്പു വച്ചു.

ഇത്തരമൊരു സഹകരണം ഈ മേഖലയിലെ ഗവേഷണങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ധാരണാപത്രത്തി ൽ ഉൾപ്പെടുന്ന സുനാമി റെഡി കമ്മ്യൂണിറ്റി റെക്കഗ്നിഷൻ പ്രോഗ്രാം ഉൾപ്പെടെയുള്ള പദ്ധതികൾ സുനാമി പോലെയുള്ള സമുദ്രവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഫലപ്രദമായി ഇടപെടാനുള്ള ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഡോ. ശ്രീനിവാസ് തുമ്മല പറഞ്ഞു. ഐഎൻസി ഒഐഎസുമായി ഇത്തരമൊരു സഹകരണ പങ്കാളിത്തം ഉണ്ടാക്കുന്നതിൽ സന്തോഷമുണ്ടെന്നും തീരദേശത്തെ ജനങ്ങൾ പ്രകൃതി ക്ഷോഭങ്ങൾ മൂലം നേരിടുന്ന പ്രശ്നങ്ങൾക്ക് സുസ്ഥിരമായ പരിഹാരം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അമൃത സർവകലാശാലയുടെ യുനെസ്കോ ചെയർ കൂടിയായ ഡോ, മനീഷ വി രമേഷ് പറഞ്ഞു. സഹകരണത്തിന്റെ ഭാഗമായി കോഴ്സുകൾ, ഫാക്കൽറ്റി എക്സ്ചേഞ്ച്, ആർ ആൻഡ് ഡി പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

പ്രകൃതിദുരന്തങ്ങളിൽ ഫലപ്രദമായ മാറ്റിപ്പാർപ്പിക്കൽ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മുൻകൂട്ടി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൊല്ലം ഡിഡിഎംഎയിലെ ഹസാർഡ് അനലിസ്റ്റ് ഡോ. ശ്രീജ ഉണ്ണികൃഷ്ണൻ സംസാരിച്ചു . 2004-ലെ സുനാമിയുടെ പശ്ചാത്തലത്തിൽ തീരദേശ മേഖലയിലെ സ്ത്രീകൾക്ക് 21 മേഖലകളിൽ തൊഴിൽ പരിശീലനം നൽകികൊണ്ട് ആരംഭിച്ച എസ്എച്ച്ജി സംരംഭത്തെക്കുറിച്ച് അമൃതീ സ്വയം സഹായ സംഘങ്ങളുടെ ചീഫ് കോ – ഓർഡിനേറ്റർ രംഗനാഥൻ വിശദീകരിച്ചു.
പ്രകൃതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ദുരന്തങ്ങളിലും അപകടങ്ങളിലും ഫലപ്രദമായ ഇടപെടൽ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ സഹകരണത്തിൽ അമൃതയും ഐഎൻസിഒഎസും നടത്തുന്ന ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ശേഷി വർദ്ധിപ്പിക്കൽ, പുതിയ സംരംഭങ്ങൾ എന്നിവയും ഉദ്ദേശിക്കുന്നുണ്ട്. അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയൽ, ദുരന്തങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ, ഇതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ എന്നിവയും ഇതിലുൾപ്പെടുന്നു. അമൃത സ്കൂൾ ഫോർ സസ്റ്റെബിൾ ഡെവലപ്മെന്റ്, യുനെസ്കോ ചെയർ ഓൺ എക്സ്പീരിയൻഷ്യൽ ലേണിംഗ് ഫോർ സസ്റ്റെയ്നബി ൾ ഇന്നൊവേഷൻ ആൻഡ് ഡെവലപ്മെന്റ്, അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്വർക്സ് & ആപ്ലിക്കേഷൻസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten − two =