ബാങ്കോക്ക് : പാമ്പുകളും പല്ലികളും അടക്കം 109 ജീവികളെ ലഗേജില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവതികള്‍ തായ്‌ലന്‍ഡിലെ ബാങ്കോക്ക് വിമാനത്താവളത്തില്‍ അറസ്റ്റില്‍.ചെന്നൈയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ എത്തിയ നിത്യ രാജ, സാക്കിയ സുല്‍ത്താന ഇബ്രാഹിം എന്നിവരുടെ ലഗേജുകളിലാണ് ജീവികളെ കണ്ടെത്തിയത്.
തിങ്കളാഴ്ച വിമാനത്താവളത്തില്‍ നടത്തിയ എക്സ്‌റേ പരിശോധനക്കിടെ 20 പാമ്ബുകള്‍, 50 പല്ലികള്‍, 35 ആമകള്‍, രണ്ട് വെള്ള മുള്ളന്‍ പന്നികള്‍, രണ്ട് ഈനാംപേച്ചികള്‍ എന്നിവയെ ആണ് ലഗേജുകളില്‍ കണ്ടെത്തിയത്. വന്യജീവി സംരക്ഷണ നിയമം, ആനിമല്‍ ഡിസീസ് ആക്‌ട്, കസ്റ്റംസ് ആക്‌ട് എന്നിവ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍ പറഞ്ഞു.