അടൂര്‍: സ്കൂട്ടറില്‍ സീറ്റിനടിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ മേലൂട് സ്വദേശി വിനീഷ് (27), കുടശനാട് സ്വദേശി അന്‍സല്‍ (27) എന്നിവരെയാണ് അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.രഹസ്യ വിവരം ലെഭിച്ചതിനെ തുടര്‍ന്ന് പോലീസ് നെല്ലിമൂട്ടില്‍പടിയില്‍ വാഹന പരിശോധന നടത്തിയാണ് ബുധനാഴ്ച വൈകീട്ട് 6.30ന് പിടികൂടിയത്. കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഇവരെ സ്കൂട്ടര്‍ തടഞ്ഞാണ് പിടികൂടിയത്.