തിരുവനന്തപുരം :ചരിത്രപ്രസിദ്ധവും സ്ത്രീകളുടെ ശബരിമലയുമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെയും, ശില്പങ്ങളുടേയും അറ്റകുറ്റപ്പണികൾക്ക് നാളെ തുടക്കമാക്കും ഇതു സംബന്ധിച് പൂജാക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.2022ജൂലൈ മൂന്നാം തീയതി രാവിലെ 3.30നാണ് പള്ളിയുണർതൽ ചടങ്ങുകൾ. നടതുറക്കുന്നത് 4ന്, ദീപാരാധന -5.5ന് ഉഷപൂജയും ദീപാരാധനയും രാവിലെ 5.30ന് ഉഷ ശ്രീബലി 5.45ന് അതിന് ശേഷം അനുജ്ഞപൂജകൾ നടക്കും.
ആറ്റുകാൽ ക്ഷേത്രത്തിനകന്നുള്ള ഗണപതി ഭഗവാന്റെ പ്രതിഷ്ഠ ദിനം ജൂലൈ നാലാം തീയതിയാണ്. രാവിലെ 9.30ന് വിശേഷാൽ പൂജകൾ നടക്കും. മിഥുന മാസത്തിലെ മകം നക്ഷത്രത്തിലാണ് പ്രതിഷ്ഠ ദിനമായി ആചരിക്കുന്നത്.