പറപ്പൂക്കര: CPI പുതുക്കാട് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പറപ്പൂക്കര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ SSLC, Plus 2 വിജയിച്ച കുട്ടികളെ ആദരിക്കലും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി P.K. ശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി നിമിഷ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. L.C. മെമ്പർ M. കൃഷ്ണൻ സ്വാഗതം പറഞ്ഞു. സെക്രട്ടേറിയറ്റ് മെമ്പർ P.M. നിക്സൻ , ലോക്കൽ സെക്രട്ടറി R. ഉണ്ണികൃഷ്ണൻ , പഞ്ചായത്ത് വൈ: പ്രസിഡണ്ട് ഷൈലജ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ P. T. കിഷോർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് മഹിളാ സംഘം സെക്രട്ടറി P.J. സിബി നന്ദി പ്രകാശിപ്പിച്ചു.