കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാളയത്തിനു സമീപം 100-ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് പിടിയിലായത്.ചക്കുംകടവ് സ്വദേശി രജീസി(40)നെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.ബംഗളൂരുവില്‍ നിന്നു ചില്ലറ വില്പനയ്ക്ക് എത്തിച്ചതാണ് ഇത്.പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 15 ലക്ഷം രൂപ വരെ വില വരും. മലബാറിലെ പ്രധാനമയക്കുമുരുന്നു മാഫിയ സംഘങ്ങളുമായി രജീസിന് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.