കൊല്ലം എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ചു; ദമ്പതികൾ മരിച്ചു, മകൾക്ക് ഗുരുതര പരുക്ക്

കൊല്ലം :കൊല്ലം എം സി റോഡിൽ കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്ണൻ(32), ഭാര്യ അഞ്ജു(30) എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ടര വയസ്സുള്ള മകൾ ശ്രേയയെ ഗുരുതര പരുക്കുകളോടെ കൊല്ലം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന അടൂർ സ്വദേശി അരവിന്ദ് സന്തോഷിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + ten =